അമ്പലപ്പുഴ: എൽ.ഡി.എഫ് അമ്പലപ്പുഴ അസംബ്ലി മണ്ഡലം കൺവെൻഷൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 4.30 ന് പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്ന കൺവെൻഷനിൽ ഇ.കെ.ജയൻ അദ്ധ്യക്ഷനാകും. സി.പി.എം ജില്ലാസെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ജോസഫ് കെ.നെല്ലുവേലി, സാദിക് മാക്കിയിൽ, തോമസ് കെ. തോമസ് എം.എൽ.എ, മുജീബ് റഹ്മാൻ, നാസർ പൈങ്ങാമഠം, പി.വി. സത്യനേശൻ, ജി.രാജമ്മ, അഡ്വ.വി.മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും. എച്ച്.സലാം എം. എൽ.എ സ്വാഗതം പറയും.