മാവേലിക്കര: നാഷണൽ ആയുഷ് മിഷനും തെക്കേക്കര ഗ്രാമ പഞ്ചായത്തും സംയുക്തമായി അഞ്ചരലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച, സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽ നെസ് സെന്റർ യോഗ ഹാൾ ഉദ്ഘാടനം എം.എസ്‌.അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻ കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഗീത തോട്ടത്തിൽ, ശ്രീലേഖ.ജി, ബിന്ദു ചന്ദ്രഭാനു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആർ.അജയൻ, ഓവർസിയർ ശാലിനി,യോഗ ഇൻസ്‌ട്രക്ടർ ഡോ.രാഖി രാജ്.ആർ, സി.ഡി.എസ്‌ മെമ്പർമാരായ താര, രജനി എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.ഷബാന.എ നന്ദിയും പറഞ്ഞു.