ആലപ്പുഴ: യു.ഡി.എഫ് മണ്ഡലം കൺവെൻഷനുകൾ 18ന് ആരംഭിക്കും. 18 മുതൽ 22 വരെ തുടരുന്ന കൺവൻഷനുകളിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ബൂത്തുതല പ്രവർത്തനങ്ങൾ ക്രമീകരിക്കും. വിവിധ വിഷയങ്ങളിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കും. വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേടുകൾ ഉയർന്ന സാഹചര്യത്തിലാണ് ശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്നതെന്ന് യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം. നസീർ,​ ജനറൽകൺവീനർ എ.എ.ഷുക്കൂർ,​ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ്,​ യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ എന്നിവർ അറിയിച്ചു.