കുട്ടനാട്: പുതുക്കി പണിത മങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങ് 22ന് നടക്കും. രാവിലെ 9.30നും 11.42നും മദ്ധ്യേ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി കണ്ഠര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാ ചടങ്ങ് ഏപ്രിൽ 13ന് രാവിലെ 8.11നും 10.1നും മദ്ധ്യേയാണ്. പ്രതിഷ്ഠാ ചടങ്ങുകൾ 17 മുതലും ധ്വജ പ്രതിഷ്ഠാ ചടങ്ങുകൾ ഏപ്രിൽ 8 മുതൽ ആരംഭിക്കും . പ്രതിഷ്ഠാദിനത്തിൽ ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിൽ 51 വാദ്യകലാകാരന്മാരുടെ സ്പെഷ്യൽ മേജർസെറ്റ് പഞ്ചവാദ്യം നടക്കും. 2018ലെ പ്രളയത്തിൽ ക്ഷേത്രത്തിൽ വെള്ളം കയറിയതുമൂലം നിത്യപൂജകൾ മുടങ്ങുന്ന സ്ഥിതിയുണ്ടായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ക്ഷേത്രഉപദേശക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഉയർത്തി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.1.8 മീറ്ററോളം ഉയരത്തിലാണ് ക്ഷേത്രം പുതുക്കി നിർമ്മിച്ചിട്ടുള്ളത്. ഉപദേവതാ സ്ഥാനവും സർപ്പ പ്രതിഷ്ഠകളുംഅടക്കം ഉയർത്തി നവികരിച്ചിട്ടുണ്ട് .പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള നടപടികളും ഇതിനൊപ്പം നടന്നുവരുകയാണ്. ഇതിനായി ക്ഷേത്രകോമ്പൗണ്ടിൽ സജജീകരിച്ച എണ്ണതോണിയിൽ 2 വർഷത്തോളം തൈലാധിവാസത്തിൽ സൂക്ഷിച്ച തേക്കിൻതടി ആധാരശിലയിൽ ഉയർത്തി സ്ഥാപിച്ചു .തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലായി വരുന്ന കുട്ടനാട്ടിലെ പ്രധാന ദേവീക്ഷേത്രങ്ങളിലൊന്നാണിത്.