ചാരുംമൂട് : കരിമുളയ്ക്കൽ പുതുപ്പുരക്കൽ മുഹൂർത്തി ദേവീ ക്ഷേത്രത്തിലേ പ്രതിഷ്ഠാ വാർഷികവും ഉത്സവവും കൊട്ടപൂജ മഹോത്സവവും ക്ഷേത്രം തന്ത്രി വീട്ടിക്കോട് മേപ്പള്ളിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്തിൽ നടന്നു. അന്നദാനം, ഗുരുതി, സേവ, സോപാന സംഗീതം, വെടിക്കെട്ട് തുടങ്ങിയ ക്ഷേത്രാചാര ചടങ്ങുകളോടെ ഉത്സവം സമാപിച്ചു.