hj

ആലപ്പുഴ: ആലപ്പുഴ നഗരസഭ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഫിനിഷിംഗ് പോയിന്റ്, കായൽകുരിശടി പ്രദേശങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. പ്രദേശം വൃത്തിയാക്കി ശുചിത്വ സന്ദേശ ബോർഡുകളും, ചുവർചിത്രങ്ങളും, കയർ ഭൂവസ്ത്രം, വിശ്രമ ബെഞ്ചുകൾ, ജനകീയ പങ്കാളിത്തത്തോടെ പൂന്തോട്ടം എന്നിവ ക്രമീകരിക്കും.

ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത സ്വാഗതം പറഞ്ഞു . പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷയും വാർഡ് കൗൺസിലറുമായ ആർ.വിനിത, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്യാംകുമാർ, പ്രവീൺ, കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹൗസ് ബോട്ട് ഓണേഴ്‌സ് ഭാരവാഹി കെവിൻ തുടങ്ങിയവർ നേതൃത്വം നൽകി.