ആലപ്പുഴ: മലിനജലം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതിന് തൃക്കുന്നപ്പുഴയിലെ ബിസ്മി ബീഫ് സ്റ്റാളിന് 5,000 രൂപ പിഴയീടാക്കാൻ നിർദ്ദേശം. ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കടയുടെ പരിസരത്ത് അറവുമലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തി. ജോയിന്റ് ബി.ഡി.ഒ ബിന്ദുവിന്റെ നേതൃത്വത്തിലുളള ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ എക്സ്റ്റൻഷൻ ഓഫീസർ സറീന, ശുചിത്വ മിഷൻ റിസോഴ്‌സസ് പേഴ്‌സൺ നിഷാദ്, മലീനികരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദഗ്ദ്ധൻ അഖിൽ, തൃക്കുന്നപ്പുഴ പഞ്ചായത്ത് എച്ച്.ഐ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.