
അമ്പലപ്പുഴ: ദേശീപാതയിൽ വണ്ടാനം പെട്രോൾ പമ്പിന് സമീപം 69 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് വടക്കേയറ്റത്ത് വീട്ടിൽ
(പുത്തൻ മഠം) ദാമോധരന്റെ മകൻ ഫൽഗുനനെ (69)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ 4 ഓടെ മൃതദേഹം കണ്ട നാട്ടുകാർ പുന്നപ്ര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ശരീരത്ത് ചെറിയ പരിക്കുണ്ട്. വാഹനം തട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 15 വർഷത്തോളമായി ഫൽഗുനൻ ഒറ്റക്ക് ബന്ധുവീട്ടിലായിരുന്നു താമസം. ഭാര്യ രമണിയും മകൾ രജിതയും കൊല്ലത്താണ് താമസം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.