ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലുടനീളം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയെ വിന്യസിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിനായി പണമോ പാരിതോഷികങ്ങളോ വിതരണം ചെയ്യുന്നത് തടയുന്നതിനാണ് നടപടി. അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടു പോകുന്നത് തടയാൻ വാഹന പരിശോധന നടത്തും. 50,000 രൂപയിൽ കൂടുതൽ പണം കൈവശമുള്ളവർ യാത്ര വേളയിൽ രേഖകൾ കൂടി കരുതേണ്ടതാണ്. പരിശോധനാ വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകുന്ന പക്ഷം നോഡൽ ഓഫീസർ ജി.രാജിതയെ അറിയിക്കാം. ഫോൺ: 8547610052.