ആലപ്പുഴ: ജനറൽ ആശുപത്രിയിൽ 19ന് രാവിലെ 10 മുതൽ 12 മണി വരെ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്കായി പ്രത്യേക വാക്‌സിനേഷൻ സെഷൻ നടത്തും. ആദ്യ രണ്ട് ഡോസുകളായി കൊവിഷീൽഡോ, കൊവാക്‌സിനോ സ്വീകരിച്ച് ആറുമാസം പൂർത്തിയാക്കിയ 18 വയസിനു മുകളിലുള്ള ഗുണഭോക്താക്കൾക്കുള്ള കരുതൽ ഡോസാണ് നൽകുന്നത്. കൊർബിവാക്‌സ് വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്. WWW.cowin.gov.in എന്ന പോർട്ടൽ വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു.