തുറവൂർ:വളമംഗലം തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരണവും ഊട്ടു നേർച്ചയും 18, 19 തീയതികളിൽ നടക്കും. വികാരി ഫാ.മാത്യു വാരിക്കാട്ടുപാടം, പ്രസുദേന്തി റോഷിൻ റെജി തറയിൽ, കൈക്കാരൻമാരായ റോബി ആലുംവരമ്പത്ത്, ജോഷി താഴത്തു വീട്, വൈസ് ചെയർമാൻ ജോമോൻ കോട്ടുപ്പള്ളി, കൺവീനർ സിബി പള്ളത്ത് എന്നിവർ നേതൃത്വം നൽകും.