ഹരിപ്പാട് : നഗരസഭ 2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 6.60 ലക്ഷം രൂപചെലവഴിച്ച് ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.കൃഷ്ണകുമാർ, എസ്.നാഗദാസ് , നിർമ്മല കുമാരി,മിനി സാറാമ്മ, കൗൺസിലർമാരായ ശ്രീവിവേക്, സുരേഷ് വെട്ടുവേനി, വിനോദിനി, ഉമാറാണി, രാധാമണിയമ്മ, ബിജു മോഹൻ, നിഷ, വൃന്ദ എസ്.കുമാർ , സജിനി സുരേന്ദ്രൻ ,സുജ, ലതാ കണ്ണന്താനം തുടങ്ങിയവർ പങ്കെടുത്തു.