kotikkunnil-suresh

മാന്നാർ: നമ്മുടെ രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെ താഴെയിറക്കി രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുവാനും , ഇന്ത്യയുടെ ആത്മാവിനെ തിരികെ പിടിക്കുവാനുമുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി നാം ഓരോരുത്തരും അണിചേരണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം മാവേലിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്ഷോയ്ക്ക്‌ തുടക്കം കുറിച്ചുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ. ഇന്നലെ രാവിലെ മാന്നാറിലെത്തിയ കൊടിക്കുന്നിൽ സുരേഷ് വ്യാപാര സ്ഥാപനങ്ങളിലും, ഓട്ടോ സ്റ്റാൻഡിലും നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പരുമല ജംഗ്ഷനിൽ നടന്ന റോഡ്‌ഷോയുടെ ഉദ്‌ഘാടനം കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് നിർവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ റൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ പി.ഉമ്മൻ, രാധേഷ് കണ്ണന്നൂർ, അഡ്വ. നാഗേഷ് കുമാർ, പി.വി ജോൺ, സണ്ണി കോവിലകം, തോമസ് ചാക്കോ, അഡ്വ.കെ.വേണഗോപാൽ, സുജിത് ശ്രീരംഗം, ജോർജ് തോമസ്, ചാക്കോ കയ്യത്ര, ടി.കെ. ഷാജഹാൻ, പ്രസന്നകുമാർ, സാബു ഇലവുംമൂട്ടിൽ, അജിത് പഴവൂർ, ടി.എസ് ഷഫീഖ്, കെ.ബാലസുന്ദര പണിക്കർ, മധുപുഴയോരം, ഹരി കുട്ടംപേരൂർ, അൻസിൽ അസീസ്, സുജജോൺ, വൽസലാ ബാലകൃഷ്ണൻ, അനിൽ മാന്തറ, തോമസ് കുട്ടി കടവിൽ, ജോസ്ഫ് കുട്ടി കടവിൽ തുടങ്ങിയവർ സംസാരിച്ചു.