hj

ഹരിപ്പാട്: കരുവാറ്റ എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ പുതുതായി ആരംഭിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിർവഹിച്ചു.1500 ബാല സാഹിത്യ പുസ്തകങ്ങളാണ് കുട്ടികൾക്ക് വായനക്കായി ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. പി.ടി.എയുടെ നേതൃത്വത്തിലാണ് പുസ്തക ശേഖരണം. സ്‌കൂൾ മാനേജർ അഡ്വ.എം.എ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.അനിത, കെ.ആർ.പുഷ്പ, സ്‌കൂൾ ഹെഡ്മിസ്‌ട്രസ് എസ്. സിന്ധു, ശാഖ സെക്രട്ടറി എം.ജോഷിലാൽ, സുശീല, സോണിയ എന്നിവർ സംസാരിച്ചു.