ഹരിപ്പാട്: മഹാദേവികാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തോടനുബന്ധിച്ച് കാർത്തികപ്പള്ളി പഞ്ചായത്ത് അധികൃതർഅനധികൃത പണ പിരിവ് നടത്തിയതായി പരാതി. വഴിയോര കച്ചവടത്തിന് എത്തിയവരിൽ നിന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ പണം ഈടാക്കിയെന്നാണ് പരാതി. പഞ്ചായത്ത്‌ കമ്മറ്റി കൂടി തീരുമാനം എടുക്കാതെ അനധികൃതമായി പണപിരിവ് നടത്തിയെന്ന് ആരോപിച്ചു ബി.ജെ.പി മെമ്പർമാരായ ഉല്ലാസ് കുമാർ, സുമരാജു, പൊതുപ്രവർത്തകൻ പ്രഭുലാൽ എന്നിവർ പഞ്ചായത്ത്‌ അധികൃതർക്ക് പരാതി നൽകി .അഞ്ഞൂറു രൂപ മുതൽ 1500 രൂപ വരെ പിരിവ് നടത്തിയതായി കച്ചവടക്കാർ ർ പറയുന്നു. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശാനുസരണമാണ് പണപിരിവ് നടത്തിയത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി അംഗങ്ങൾ അറിയിച്ചു. എന്നാൽ കടകൾക്ക് താത്കാലിക ലൈസൻസ് നൽകുകയാണ് ചെയ്തതെന്നും , അത് എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്നത് ആണെന്നും വാങ്ങിയ തുകയ്ക്ക് രസീത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ ഭായ് പറഞ്ഞു.