18 ദിവസത്തെ പ്രചരണ പരിപാടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. 40 ദിവസം കൂടിയായതോടെ മൊത്തത്തിൽ 58 ദിവസമാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം ഘട്ട പ്രചരണം അവസാനിക്കുന്ന ദിവസമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനമുണ്ടായത്. യഥേഷ്ടം സമയം ലഭിക്കുമെന്നതാണ് നേട്ടം. കുടുംബയോഗം, തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശനം, ഭവന സന്ദർശന പരിപാടികൾ തുടങ്ങിയവയിലൂടെ കൂടുതൽ സജീവമാകും. നാലാം ഘട്ട പ്രചരണത്തിന് ഇന്ന് തുടക്കം കുറിക്കും.

- അഡ്വ. സി.എ അരുൺകുമാർ, എൽ.ഡി.എഫ്

............................

പ്രചരണ രംഗത്ത് വൈകിയാണെങ്കിലും മുന്നേറിക്കൊണ്ടിരിക്കെ 40 ദിവസം കൂടി ലഭിച്ചത് വലിയ അനുഗ്രഹമാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണാനും യു.ഡി.എഫിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വിശദമാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ കാമ്പയിൻ കൂടുതൽ ശക്തമാക്കാനും ഇത് ഉപകരിക്കും. രണ്ടാം ഘട്ട പ്രചരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

-- കൊടിക്കുന്നിൽ സുരേഷ് , യു.ഡി.എഫ്.

.................................

എത്രസമയം ലഭിച്ചാലും മതിയാകാത്ത ഒന്നാണ് തിരഞ്ഞെടുപ്പ് പ്രചരണം. എൻ.ഡി.എ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാരോട് വിശദീകരിക്കാനും കോൺഗ്രസ്, സി.പി.എം കൂട്ടുകെട്ട് പൊളിച്ചെഴുതാനും 40 ദിവസത്ത സമയം പ്രയോജനപ്പെടുത്തും. മൂന്നാംഘട്ട പ്രചരണമാണ് തുടരുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യം.

- ബൈജു കലാശാല, എൻ.ഡി.എ

...........................