വള്ളികുന്നം :മണയ്ക്കാട് തണ്ണിക്കര ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിൽ ഉത്രം തിരുന്നാൾ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഇലിപ്പക്കുളം മംഗലശ്ശേരി ഇല്ലത്ത് അജിത്ത് നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി മനു ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറി. ഇന്ന് മുതൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും ആരംഭിക്കും രാവിലെ ഭദ്രദീപ പ്രതിഷ്ഠ ഗ്രന്ഥ നമസ്കാരം, ഭാഗവത പാരായണ സമാരംഭം, വരാഹ പൂജപ്രഭാഷണം, അന്നദാനം ,വൈകിട്ട് അഞ്ചിന് പാരായണ സമർപ്പണം ,ലളിത സഹസ്രനാമജപം ,രാത്രി അദ്ധ്യാത്മിക പ്രഭാഷണം. 23ന് വൈകിട്ട് 5 ന് അവഭ്യഥ സ്നാനഘോഷയാത്ര. 24ന് ഉത്രംതിരുന്നാൾ മഹോത്സവം . രാത്രി 7 ന് തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ. 25 ന് രാവിലെ 6 ന് പൊങ്കാല ,7ന് മൃത്യുഞ്ജയ ഹോമം , കഞ്ഞിസദ്യ ,8 ന് ദേവി ഭാഗവത പാരായണം,10.30 ന് കലശാഭിഷേകം,വൈകിട്ട് 4 ന് താലപ്പൊലിയോട് കൂടിയ പകൽ പൂരം ,7.30 ന് ഗാനമേള.