ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാസമ്മേളനം
ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. സി.ഐ.ടി.യു ജില്ലാസെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.കെ.സി സഞ്ജീവ് ,കെ.സജീവ് പി.എസ്.ഷീജ,​ കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ,
എൻ.ജി.ഒ യൂണിയൻ ജില്ലാസെക്രട്ടറി,​ ബി.സന്തോഷ്, എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന ട്രഷറർ ഒ.ആർ ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.എസ് ബെന്നി(സെക്രട്ടറി), വി.വി ഷൈജു(പ്രസിഡൻറ്), കെ.സി സഞ്ജീവ്(ട്രഷറർ), ബി.സുമേഷ്,പി.എസ് ഷീജ(ജോയിന്റ്സെക്രട്ടറിമാർ),​ ടി.പി രാജിമോൾ, കെ.സജീവ് (വൈസ് പ്രസിഡന്റുമാർ).