
ചേർത്തല: കഞ്ഞിക്കുഴി കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ചെറുധാന്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി റാഗി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപോയഗിച്ച് ഹൈബ്രിഡ് വിത്ത് വാങ്ങി. നൂറോളം ഇടങ്ങളിൽ റാഗി വിളയിച്ചു. കഞ്ഞിക്കുഴി പതിനഞ്ചാം വാർഡിൽ ചുളളിയിൽ ബാലചന്ദ്രന്റെ പാടത്ത് റാഗി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തകേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, കൃഷി ഓഫീസർ റോഷ്മി ജോർജ്ജ്, പഞ്ചായത്തംഗം രജനി രവിപാലൻ, ടി.എൻ.വിശ്വനാഥൻ,ആർ.രവിപാലൻ എന്നിവർ സംസാരിച്ചു.