മാവേലിക്കര: തഴക്കര എസ്.വി.എൽ.പി സ്‌കൂൾ വാർഷികം 'ചിലമ്പ്-2024"എന്ന പേരിൽ സംഘടിപ്പിച്ചു. തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജേഷ് തഴക്കര അദ്ധ്യക്ഷനായി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് പി.ജയലക്ഷ്മി ആമുഖപ്രഭാഷണം നടത്തി. ബിരുദദാന ചടങ്ങ് പ്രൊഫ.വി.രാധാമണി കുഞ്ഞമ്മ നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർ നൈനാൻ.സി.കുറ്റിശേരിൽ എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചു. നിഷ സജിൻ, രമ്യാജയൻ, പി.എം.സുഭാഷ്, രഘുമാധവൻ, സനിൽകുമാർ കളിപ്പറമ്പിൽ, രേഖ ജോഷ്‌കുമാർ, ബിന്ദുമോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികൾ നടന്നു.