പ്രതീക്ഷിച്ചതിലുപരി മുന്നേറ്റമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ആലപ്പുഴ മണ്ഡലത്തിൽ നേടാനായത്. ഇക്കുറി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ രംഗത്തിറക്കിയതോടെ വലിയ പ്രതീക്ഷയാണ് ബി.ജെ.പി പുലർത്തുന്നത്. ചരിത്ര വിജയം നേടാനാകുമെന്ന ആത്മവിശ്വാസം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പങ്കുവെയ്ക്കുന്നു.

? ആലപ്പുഴയിലെ പ്രതീക്ഷ

യുവമോർച്ച കാലം മുതൽ ആലപ്പുഴയുമായി അടുത്ത ബന്ധമുണ്ട്. പ്രതാപം നഷ്ടപ്പെട്ട ആലപ്പുഴയെ വീണ്ടെടുക്കുകയാണ് എന്റെ ദൗത്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് കേരളത്തിൽ വോട്ട് നേടി. ഇത്തവണ മോദി ഭരണം തുടരുമെന്ന് ജനത്തിന് ഉറപ്പാണ്. ഇത്ര നല്ല പ്രധാനമന്ത്രിയെ കിട്ടിയിട്ടും സാധ്യതകൾ ഉപയോഗപ്പെടുത്താൻ സിറ്റിങ്ങ് എം.പി എ.എം.ആരിഫിന് സാധിച്ചില്ല.

? മണ്ഡലത്തെക്കുറിച്ചുള്ള വിലയിരുത്തൽ

പാവങ്ങൾക്ക് വീടില്ലാത്ത, തീരദേശം നഷ്ടപ്പെടുന്ന ആലപ്പുഴയിൽ എൻ.ഡി.എയുടെയും എന്റെയും ദൗത്യം വലുതാണ്. മത്സ്യതൊഴിലാളികളും, കയർ തൊഴിലാളികളും പ്രതാപം നഷ്ടപ്പെട്ട് ദുരിതക്കയത്തിലാണ്.

?പ്രചരണം ആദ്യ റൗണ്ട് പിന്നിടുമ്പോൾ

പൊതുവിൽ ബി.ജെ.പി തരംഗം പ്രകടമാണ്. മുമ്പ് ആറ്റിങ്ങലും പാലക്കാടും മത്സരിച്ച വേളയിൽ എൻ.ഡി.എയുടെ വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചു. ആലപ്പുഴയിൽ മുൻ വർഷം ലഭിച്ച വോട്ട് ഇരട്ടിയായാൽ വിജയം ഉറപ്പാണ്.