
മാന്നാർ: മാവേലിക്കര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ അനുഗ്രഹം തേടിയെത്തി. പുത്തൻപള്ളിയിൽ എത്തിയ കൊടിക്കുന്നിലിനെ മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറർ കെ.എ.സലാം ഷാൾ അണിയിച്ച് സ്വീകരിച്ചു. പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന തങ്ങൾഉപ്പുപ്പായുടെ ഖബറിങ്കലെത്തി കൊടിക്കുന്നിൽ പ്രാർത്ഥന നടത്തി. കോൺഗ്രസ് നേതാക്കളായ തോമാസ് ചാക്കോ, സുജിത് ശ്രീരംഗം, ടി.കെ ഷാജഹാൻ, ഷഫീഖ് ടി.എസ്, വത്സല ബാലകൃഷ്ണൻ, അനിൽ മാന്തറ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.