
മാന്നാർ: മാവേലിക്കര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാർ വോട്ടഭ്യർത്ഥിച്ച് ക്യാമ്പസുകളിലെത്തി. ചെങ്ങന്നൂർ പേരിശ്ശേരി ഐ.എച്ച്.ആർ.ഡി, ഇരമല്ലിക്കര അയ്യപ്പ കോളേജ്, പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ്, മാന്നാർ യു.ഐ.ടി എന്നിവിടങ്ങളിലായിരുന്നു മൂന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി അരുൺകുമാർ സന്ദർശനം നടത്തിയത്. കലാലയ സന്ദർശനത്തിൽ ലഭിക്കുന്ന പുത്തൻ അനുഭവങ്ങൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി അരുൺ കുമാർ പറഞ്ഞു. തുടർന്ന് പാവുക്കര, ഇരമത്തൂർ മുസ്ലിം പള്ളികൾ, പൊതുവൂർ കോളനി എന്നിവിടങ്ങളിലും സന്ദർശിച്ചു.