ചെങ്ങന്നൂർ:മാവേലിക്കര പാർലമെന്റ് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. പരുമല കടവിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്നു.
മാന്നാർ സ്റ്റോർ ജംഗ്ഷൻ,ചെന്നിത്തല നവോദയ ജംഗ്ഷൻ, കോട്ടമുറി,കാരാഴ്മ,ഉളുന്തി പള്ളി,എണ്ണയ്ക്കാട്,തോപ്പിൽ ചന്ത, കുന്നത്തൂർകുളങ്ങര,പാലച്ചുവട്, പുലിയൂർകിഴക്കേനട,കുളിയ്ക്കാംപാലം,ചെറിയനാട് പടനിലം,കൊല്ലകടവ്,സഞ്ജീവനി ജംഗ്ഷൻ,കശുവണ്ടി ഫാക്ടറി,വെണ്മണി കല്ല്യാത്ര,​ആല- കോടുകുളഞ്ഞി,കൊഴുവല്ലൂർ,കാരയ്ക്കാട്,മുളക്കുഴ,ചെങ്ങന്നൂർ ടൗൺ, കല്ലിശ്ശേരി,പ്രാവിൻകൂട്,തിരുവൻവണ്ടൂർ,കുത്തിയതോട് എന്നിവിടങ്ങൾ വഴി കടന്നു വന്ന റോഡ് ഷോ പാണ്ടനാട് മിത്രമഠത്തിൽ സമാപിച്ചു. റോഡ് ഷോ എം.പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഡി.നാഗേഷ് കുമാർ, ഇ. വൈ.എം. ഹനീഫ,സി.എൻ. പ്രസന്നകുമാർ,ജിജി പുന്തല,ഡോ. ഷിബു ഉമ്മൻ,ജോൺസ് മാത്യു,അഡ്വ. കെ.ആർ.സജീവൻ,സുജിത്ത് ശ്രീരംഗം,അഡ്വ. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, രാധേഷ് കണ്ണന്നൂർ, പി.വി.ജോൺ എന്നിവർ സംസാരിച്ചു.