ആലപ്പുഴ: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ
ഏപ്രിൽ 26 വെള്ളിയാഴ്ചയായതിനാൽ മുസ്ലിം മത വിശ്വാസികൾക്കുള്ള അസൗകര്യം കണക്കിലെടുത്ത് തീയതി മാറ്റണമെന്ന് മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ദിവസം പ്രാർത്ഥനയ്ക്കും മറ്റ് ആത്മീയ കാര്യങ്ങളിലും വ്യാപൃതരാകുന്ന മുസ്ലിം ജനവിഭാഗത്തിന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. മറ്റൊരു തീയതിയിലേക്ക് കേരളത്തിലെ പൊതുതിരഞ്ഞെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.