photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ 5ാമത് പ്രതിഷ്ഠാ വാർഷികം വിവിധ ചടങ്ങുകളോടെ നടന്നു. പ്രതിഷ്ഠാ വാർഷിക സമ്മേളനം യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. കരുമാത്ര വിജയൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. അരൂർ മേഖല ചെയർമാൻ വി.പി.തൃദീപ്കുമാർ,മേഖല കൺവീനർമാരായ കെ.എം.മണിലാൽ,ബിജുദാസ്,ചേർത്തല മേഖല വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചേർത്തല മേഖല വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ സ്വാഗതവും ചേർത്തല മേഖല കമ്മിറ്റി അംഗം ആർ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.