tur

തുറവൂർ : സേവാഭാരതി തുറവൂർ യൂണിറ്റിന്റെയും ചേർത്തല കിൻഡർ വിമൻസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സൗജന്യ ഗർഭാശയ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തുറവൂർ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. നീനാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി അദ്ധ്യക്ഷയായി. കിൻഡർ വിമൻസ് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ.ശിൽപ ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ആർ.റാം മോഹൻ കർത്ത, ട്രഷറർ ടി.ആർ.പ്രവീൺ, സതീശൻ, വി.പി.സുജി, രാജമ്മ, ജിൻസി എന്നിവർ നേതൃത്വം നൽകി.