ആലപ്പുഴ: കാണാതായ സ്ത്രീയെ പള്ളാതുരുത്തിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവലുക്കുന്ന് സിന്ധുഭവനിൽ ശിവന്റെ ഭാര്യ വസന്തകുമാരിയെയാണ് (74) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതലാണ് വസന്തകുമാരിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ പളളാതുരുത്തിപ്പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.