ആലപ്പുഴ: മാവേലിക്കര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല ഇന്ന് ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ പ്രചരണംനടത്തും. രാവിലെ 8.30ന് ചെങ്ങന്നൂരിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ടശേഷം ആല, പാണ്ടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും. വൈകിട്ട് 4ന് ശാന്തി പാലസിൽ എൻ.ഡി.എ കോർകമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. വൈകിട്ട് പാണ്ടനാട് പഞ്ചായത്ത് കോളനി സന്ദർശനത്തോടെ ഇന്നത്തെ പര്യടനം പൂർത്തിയാകും.