ഹരിപ്പാട്: യു.ഡി.എഫ് കരുവാറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജി.പദ്മനാഭക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാലിന്റെ വിജയത്തിനായി സുരേഷ് കളരിക്കൽ ചെയർമാനും അബ്ദുൾ റഷീദ് കൺവീനറായും 501 അംഗ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ജോൺ തോമസ്, കെ.കെ.സുരേന്ദ്രനാഥ്, അനിൽ ബി.കളത്തിൽ, മുഞ്ഞനാട്ട് രാമചന്ദ്രൻ, അഡ്വ.വി. ഷുക്കൂർ, മോഹനൻ പിള്ള, ഷജിത്ത് ഷാജി, സലിംഖാൻ, വിദ്യാധരൻ,ചെല്ലപ്പൻ,വി.കെ നാഥൻ, സുനിൽകുമാർ, അമൽവേണു, ജോസഫ് പരുവക്കാട് എന്നിവർ സംസാരിച്ചു.