
ഹരിപ്പാട് : മണ്ണാറശാല യു.പിസ്കൂളിൽ അദ്ധ്യയന വർഷം കുട്ടികൾ നേടിയ പഠന മികവുകളുടെ അവതരണവും പ്രദർശനവും ദ്യുതി -2024 എന്ന പേരിൽ സംഘടിപ്പിച്ചു. ഹരിപ്പാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. നാഗദാസ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭാംഗം എസ്.രാധാമണിയമ്മ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ അംഗം കെ.കവിത, അദ്ധ്യാപകരായ ആർ.ബീന, സീമാദാസ്, വി.ആർ.വന്ദന, സി.ശ്രീജാദേവി, ജെ.മാല്യ,എസ്. ധന്യ തുടങ്ങിയവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക കെ.എസ് .ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.റഷീദ് നന്ദിയും പറഞ്ഞു.