
ഹരിപ്പാട്: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ ഭവന സന്ദർശനവും വേട്ടർപട്ടിക വെരിഫിക്കേഷനും നടത്തി. സ്ഥലത്തില്ലാത്തവർ, പ്രവാസികൾ, ബുത്തിന് പുറത്ത് താമസിക്കുന്നവർ, മരിച്ചവർ തുടങ്ങിയവരെ പറ്റിയുള്ള വിവരശേഖരണം നടത്തി പട്ടിക തയ്യാറാക്കി ഇലക്ഷൻ കമ്മീഷന് നൽകും. ചിങ്ങോലി ഗണപതി വിലാസം ബുത്തിൽ നടന്ന ഭവന സന്ദർശനത്തിൽ ഡി.സി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.വി.ഷുക്കൂർ, എച്ച്. നിയാസ്, എം.എ.അജു , മുരളീധരൻപിള്ള, കേരളകുമാർ, നാസറുദ്ദീൻ, ബിനുരാജ്, കൃഷ്ണപ്രസാദ്, വിദുഷ് തുടങ്ങിയവർ പങ്കെടുത്തു.