ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണു ഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്വന്തം ബൂത്തിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഹരിപ്പാട്ട് സ്വന്തം വസതി നിൽക്കുന്ന 51-ാംനമ്പർ ബൂത്തിന്റെ ചുമതലയാണ് ഏറ്റെടുത്തത്. തന്റെ സ്വന്തം ബൂത്തിന്റെ ചുമതല ഞാൻ തന്നെ ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ .സുരേന്ദ്രനാഥിനെ അറിയിച്ചതിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം ഹരിപ്പാട് യു.ഡി.എഫ് നേതൃത്വം കൈകൊണ്ടത് . ജില്ലാ യു.ഡി.എഫ് നേതൃത്വം കമ്മിറ്റി നിർദേശിക്കുന്ന തീയതികളിൽ അദ്ദേഹം പാർട്ടി പ്രവർത്തകരോടൊപ്പം ഭവന സന്ദർശനം നടത്തും.