lll

മുഹമ്മ: മായിത്തറ ചിൽഡ്രൻസ് ഹോമിൽ എസ്.ബി.ഐ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ബാങ്കിന്റെ റീജിയണൽ മാനേജർ ജൂഡ് ജരാരത്ത് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടർ, പ്രോജക്ടർ , ടെലിവിഷൻ, ആർ.ഒ പ്ലാന്റ് എന്നിവയയാണ് ബാങ്ക് ലഭ്യമാക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. വസന്തകുമാരിയമ്മ, എസ്.ബി.ഐ കണിച്ചുകുളങ്ങര ബ്രാഞ്ച് മാനേജർ ജോർജ് മാത്യു,എസ്.ബി.ഐ മാനേജർ ശരത് ലാൽ , ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അംഗങ്ങളായ പ്രൊഫ.ബി.ഷാനവാസ്, അഡ്വ.കെ.ആർ.ശ്രീലേഖ,​ടി.ഗീത എന്നിവർ സംസാരിച്ചു.