ആലപ്പുഴ: ഇടതുതൊഴിലാളി സംഗമത്തിന് പോകാൻ കൂട്ടഅവധിയെടുത്തത് ചോദ്യം ചെയ്ത അസി. എക്‌സിക്യുട്ടീവ് എൻജിനിയറെ ജീവനക്കാർ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. പൂക്കോട് കോളേജിൽ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കി കൊലപ്പെടുത്തിയ എസ്.എഫ്‌.ഐക്കാരുടെ അധികാരത്തിന്റെ ധാർഷ്ട്യം തന്നെയാണ് ഈ സംഭവത്തിനും പിന്നിലും. എൻജിനീയറെ മർദ്ദിച്ച സി.ഐ.ടി.യു യൂണിയനിലെ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.