ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് 2024 - മാതൃകാ പെരുമാറ്റച്ചട്ടം 16-ന് നിലവിൽ വന്നതിനാൽ ജില്ലയിൽ സർവീസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി വാഹനങ്ങളിലും ഡിപ്പോകളിലും ജലഗതാഗത വകുപ്പ് ബോട്ടുകളിലും പതിപ്പിച്ചിട്ടുള്ള രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.