
അരൂർ: എൽ.ഡി.എഫ് അരൂർ വെസ്റ്റ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാനവീയം വേദിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ദിലീപ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം പ്രസിഡന്റ് പി.എം.അജിത്ത് കുമാർ, സി.പി.എം അരൂർ എൽ.സി സെക്രട്ടറി സി.വി. ശ്രീജിത്ത്,അഡ്വ.രാഖിആന്റണി,എം.പി.ബിജു, ഒ.കെ മോഹനൻ, എൻ.കെ സുരേന്ദ്രൻ, പി.ആർ. ഷാഹൻ, ജോസഫ് കണ്ടോത്ത് തുടങ്ങിയവർ സംസാരിച്ചു.