photo

ചാരുംമൂട്: മോദിയുടെ ഗ്യാരണ്ടിയ്ക്ക് യാതൊരു വാറണ്ടിയുമില്ലെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. എൽ.ഡി.എഫ് താമരക്കുളം തെക്ക് മേഖലാ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷൻ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആർ.ബിനു അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ.രാജേഷ്, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ, മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആർ.രാജേഷ്, പി.രാജൻ, വി.ഗീത, അനീഷ് താമരക്കുളം, പി.എ.സമദ്, ബി.പ്രസന്നൻ, ജി.വിജയൻ പി.ബഷീർ തുടങ്ങിയവർ സംസാരിച്ചു.