ആലപ്പുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ബൂത്ത് തല ഭവന സന്ദർശനങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലുമുള്ള വീടുകളിൽ ആദ്യഘട്ടത്തിൽ 20നകം പ്രവർത്തകർ സന്ദർശനം നടത്തും. കരുവാറ്റ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൺവൻഷൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജി. പത്മനാഭക്കുറുപ്പ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോൺ തോമസ്, അനിൽ പി.കളത്തിൽ, കെ.കെ.സുരേന്ദ്രനാഥ്, അഡ്വ. വി.ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ഷംസുദ്ദീൻ കായിപ്രം, ഷജിത്ത് ഷാജി, പി.മുകുന്ദൻ, അബ്ദുൾ റഷീദ്, കെ.ആർ. രാജൻ, സുരേഷ് കളരിക്കൽ, ഷിബുലാൽ, സുനിൽ കുമാർ, പ്രദീപ് പോക്കാട്ട്, ജോസഫ് പരുവക്കാട്, പി. റഹീം, നാഥൻ വി.കെ., ജ്യോതി ജോസഫ്, വിദ്യാധരൻ, സലീംഖാൻ, ചെല്ലപ്പൻ വാഴാങ്കേരി തുടങ്ങിയവർ പങ്കെടുത്തു.