
മുഹമ്മ : കാട്ടൂർ ഹോളി ഫാമിലി വിസിസ്റ്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രിജിത്തിന് ആത്മഹത്യയ്ക്ക് ഉത്തരവാദികളായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പ്ളക്കാർഡേന്തി സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകൾ മാർച്ചിന്റെ ഭാഗമായി. നൂറുകണക്കിന് പേർ ഒപ്പിട്ട നിവേദനം ഡിവൈ.എസ്.പിയ്ക്ക് നൽകി. എം.വി.രാജേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ കലാകാരൻ സുജിത്, ആക്ഷൻ കൗൺസിൽ കൺവീനർ എ.ആർ.സുനിൽകുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി.മാലതി എന്നിവർ സംസാരിച്ചു.