
കായംകുളം: വനിതാദിനത്തിന്റെ ഭാഗമായി സൻമ കലാ സാംസ്ക്കാരിക സമിതി സെമിനാറും കവിയരങ്ങും സംഘടിപ്പിച്ചു. കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീജയ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസിഡന്റ് മായാവാസുദേവ് അദ്ധ്യക്ഷത വഹിച്ചു.
ടി.സുരേഷ് കുമാർ, സെക്രട്ടറി പി.എസ് ലാജി, ട്രഷറർ നാസർ പുല്ലുകുളങ്ങര, ശിവദാസ്, ജോജോ , ലതാ ബേബി, കായംകുളം വിമല തുടങ്ങിയവർ പങ്കെടുത്തു.