ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ശാഖായോഗം ഭാരവാഹികളുടെ യോഗം യൂണിയൻ ഹാളിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ചന്ദ്ര ദാസ് അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ പുതുതായി തിരഞ്ഞെടുത്ത ശാഖായോഗം ഭാരവാഹികളെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് മെമ്പർമാരായ എ.പ്രവീൺ കുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു, ജെ.സജിത് കുമാർ, റ്റി.വി .രവി, എൻ. ദേവദാസ് , പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ എൻ. സദാനന്ദൻ, പി.എസ് ബേബി ,വനിതാസംഘം ഭാരവാഹികളായ സുഷമ, ഭാസുരാമോഹൻ,സൗദാമിനി രാധാകൃഷ്ണൻ, അജിതാ അനിൽ,യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മറ്റി അംഗം സോണി , സൈബർ സേന കൺവീനർ വി.സുനിൽകുമാർ , പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി ഡി. രഘുനാഥൻ എന്നിവർപങ്കെടുത്തു.