ആലപ്പുഴ : ലോക് സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സുരക്ഷയ്ക്ക് കേന്ദ്ര സേനയുൾപ്പെടെ കാൽലക്ഷത്തോളം പൊലീസുദ്യോഗസ്ഥരെ നിയോഗിക്കും . ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലായി ജില്ലയിൽ 31 പ്രശ്നബാധിത ബൂത്തുകളും 151 സെൻസിറ്റീവ് ബൂത്തുകളുമുള്ളതായാണ് പൊലീസ് റിപ്പോർട്ട് .
പ്രശ്ന ബാധിത പ്രദേശങ്ങളിലെല്ലാം സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ കേന്ദ്ര സേനയുടേതടക്കം സുരക്ഷ ക്രമീകരിക്കും. ബാലറ്റ് യൂണിറ്റുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ളിൽ സി.ആർ.പി.എഫും പുറത്ത് സംസ്ഥാന പൊലീസുമാകും സുരക്ഷാ ചുമതല നിർവഹിക്കുക.
പെരുമാറ്റച്ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധനാസംഘങ്ങളെ നിയോഗിച്ചതായി കളക്ടർ അറിയിച്ചു. ജില്ല കളക്ടർ അലക്സ് വർഗീസാണ് ആലപ്പുഴ ലോക്സഭ മണ്ഡലം റിട്ടേണിംഗ് ഓഫീസർ. മാവേലിക്കര ലോക്‌സഭ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസറുടെ ചുമതല എ.ഡി.എം. വിനോദ് രാജിനാണ്.
വാർത്താ സമ്മേളനത്തിൽ എ.ഡി.എം വിനോദ് രാജ്, അഡീ.എസ്.പി സുരേഷ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.എസ് രാധേഷ് എന്നിവർ പങ്കെടുത്തു.
ചട്ടം ലംഘിച്ച് സ്ഥാപിക്കുന്നവ നശിപ്പിക്കും
24 നോഡൽ ഓഫീസർമാർ
മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി
54 ഫ്ളൈയിംഗ് സ്‌ക്വാഡുകൾ
48 സ്റ്റാറ്റിക് സർവൈലൻസ് ടീം
9 ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്
9വീഡിയോ സർവൈലൻസ് ടീം
9 ചിലവ് നിരീക്ഷകർ
ആലപ്പുഴ
ആകെ വോട്ടർമാർ -13,64,037
പുരുഷ വോട്ടർമാർ-6,57,227
സ്ത്രീ വോട്ടർമാർ 7,06,802
ഭിന്നശേഷി വോട്ടർമാർ - 13,943
ട്രാൻസ്ജെൻഡർ വോട്ടർമാർ-8
മാവേലിക്കര
ആകെ വോട്ടർമാർ -13,05,123
പുരുഷ വോട്ടർമാർ-6,17,035
സ്ത്രീ വോട്ടർമാർ - 6,88,083
ഭിന്നശേഷിക്കാരായ വോട്ടർമാർ 15,147
ട്രാൻസ്ജെൻഡർ വോട്ടർമാർ-5
പോളിംഗ് സ്റ്റേഷൻ
ആലപ്പുഴ ലോക്സഭ മണ്ഡലം -1333
മാവേലിക്കര ലോക്സഭ മണ്ഡലം -1281
ബാലറ്റ് യൂണിറ്റുകൾ- 2558
കൺട്രോൾ യൂണിറ്റുകൾ- 2217 (ആവശ്യമുള്ളതിന്റെ 30ശതമാനം അധികം)
രണ്ട് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
1.സെന്റ് ജോസഫ്സ് കോളജ്, എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ് (ആലപ്പുഴ മണ്ഡലം)
2. ബിഷപ്പ് മൂർ കോളേജ് മാവേലിക്കര (മാവേലിക്കര മണ്ഡലം)
പോളിംഗ് സാമഗ്രി വിതരണ,സ്വീകരണ കേന്ദ്രങ്ങൾ (നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ) 1.അരൂർ : എൻ.എസ്.എസ് കോളേജ്, പള്ളിപ്പുറം 2. ചേർത്തല : സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല 3.ആലപ്പുഴ :എസ്.ഡി.വി. സ്‌കൂൾ, ആലപ്പുഴ 4.അമ്പലപ്പുഴ : സെന്റ് ജോസഫ്സ്, എച്ച്.എസ്., ആലപ്പുഴ 5.കുട്ടനാട് : സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം 6.ഹരിപ്പാട് : ഗവ. മോഡൽ എച്ച്.എസ്.എസ്, ഹരിപ്പാട് 7.കായംകുളം : ടി.കെ.എം.എം. കോളജ്, നങ്ങ്യാർകുളങ്ങര 8. മാവേലിക്കര: ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്, മാവേലിക്കര 9.ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ