മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെറുകോൽ കിഴക്ക് 6323-ാം നമ്പർ ഗുരുസ്തവം ശാഖാ വക ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ കൺവെൻഷനും ഇന്നും നാളെയും നടക്കും. ശ്രീനാരായണ കൺവെൻഷനിൽ ഇന്ന് വൈകിട്ട് 4.30ന് ദൈവദശകത്തിന് ലഘുവ്യാഖ്യാനം എന്ന വിഷയത്തിൽ സി.ആർ .രവീന്ദ്രനും 7ന് കുടുംബജീവിതത്തിൽ ഗുരുദേവ ദർശനം എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധ് കോട്ടയവും നാളെ വൈകിട്ട് 5ന് ഗുരുവിനാൽ വിരജിതമായ ഹോമമന്ത്രം എന്ന വിഷയത്തിൽ പുലിയൂർ ജയദേവൻ ശാന്തിയും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ ചെയർമാൻ കെ .എം .ഹരിലാൽ ഉളുന്തി ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് സി.ആർ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണവും സുജിത്ത് തന്ത്രി പ്രതിഷ്ഠാ വാർഷിക സന്ദേശവും നൽകും. യൂണിയൻ അഡ്. കമ്മറ്റി അംഗങ്ങളായ പി.ബി സൂരജ്,നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ ,രാധാകൃഷ്ണൻ പുല്ലാമഠം, അനിൽകുമാർ റ്റി. കെ, രാജേന്ദ്രപ്രസാദ് അമൃത, പുഷ്പ ശശികുമാർ, മേഖലാ ചെയർമാൻ ബിനു ബാലൻ, കൺവീനർ രവി പി കളീയ്ക്കൽ, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മറ്റിയംഗം അനീഷ് ചേങ്കര ,വനിതാസംഘം പ്രസിഡന്റ് സുഭദ്ര കാർത്തികേയൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീകണ്ഠൻ, ബാലജനയോഗം പ്രസിഡന്റ് അനുഷ്ക ദീപു, സുമ മുരളി എന്നിവർ പ്രസംഗിക്കും. ശാഖ സെക്രട്ടറി ബിനുരാജ് വി സ്വാഗതവും വൈസ് പ്രസിഡന്റ് ജയപ്രശാന്ത് നന്ദിയും പറയും.ഗുരു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക പൂജകൾ സുജിത്ത് തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.