
ആലപ്പുഴ: കിഴക്കേ മുസ്ലിം ജമാഅത്ത് മസ്താൻ പള്ളിയുടെ നവീകരിച്ച മജ്ലിസ് ഹാളിന്റെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് അഡ്വ.കെ.നജീബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കിഴക്കേ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അഹ്‌മദുൽ അമീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ആലപുഴ ലജ്നത്തുൽ മുഹമ്മദീയ പ്രസിഡന്റ് എ എം നസീർ ,ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ആലപ്പുഴ ജാഫർ ജുമാ മസ്ജിദ് പ്രസിഡന്റ് ഹാരിസ് വട്ടപ്പള്ളി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ എം മാക്കിയിൽ തുടങ്ങിയവർ സംസാരിച്ചു.