cms-school-varshikam

മാന്നാർ: മേൽപാടം സി.എം.എസ് എൽ.പി സ്കൂളിന്റെ വാർഷികാഘോഷം പൂർവ വിദ്യാർത്ഥി പ്രൊഫ.പി.ഡി ശശിധരൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ പ്രമോദ് ജെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. അഞ്ജന പ്രകാശ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിതാ എബ്രഹാം, സുജാത മനോഹരൻ, പി.ടി.എ പ്രസിഡന്റ് ബാലേഷ്, ലോക്കൽ കറസ്‌പോണ്ടന്റ് എം.എം മത്തായി, പൂർവ്വ വിദ്യാർത്ഥികളായ അനിൽ മാന്തറ, സൂര്യ വിജയകുമാർ, അദ്ധ്യാപകരായ ലിഞ്ചു,സീന,സ്നേഹമതി, എസ്.എം.സി മെമ്പർ ബാബു ഇടത്തേൽ, സാബു ഇടയാടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥാനാദ്ധ്യാപിക ഷേർളി സുകു സ്വാഗതവും അദ്ധ്യാപിക ടി.സി.അനിത നന്ദിയും പറഞ്ഞു.