ambala

അമ്പലപ്പുഴ:ജെ.സി.ഐ പുന്നപ്രയുടെ സ്ത്രീ ശക്തി പുരസ്കാരം 2024 നിഷ ജോസ് കെ.മാണിക്ക് രഞ്ജി പണിക്കർ സമ്മാനിച്ചു. അവാർഡ് ദാന സമ്മേളനവും ഇഫ്താർ സംഗമവും സിനിമ തിരക്കഥാകൃത്ത് രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു. വനിതാ സംരംഭകരായ മുനിയ തുളസിദാസ് , രേണുക രാകേഷ് ,റീജ കണ്ണൻ , ലൂസി ജോഷി തുടങ്ങിയവരെ പ്രത്യേക സംരംഭക പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് മാത്യു തോമസ് ചടങ്ങിൽ അദ്ധ്യക്ഷനായി.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ജെ.സി.ഐ സോൺ പ്രസിഡന്റ് അഷറഫ് ഷെരീഫ്, വൈസ് പ്രസിഡന്റ് ഡോ. ഷബിൻ ഷാ, ജേക്കോം സോൺ ചെയർമാൻ ഉണ്ണികൃഷ്ണൻ കർത്താ, ജെ.ജെ.സോൺ വൈസ് പ്രസിഡന്റ് റിസാൻ.എ.നസീർ, ജെ.സി.ഐ നേതാക്കളായ പി.അശോകൻ,അഡ്വ പ്രദീപ് കൂട്ടാല,നസീർ സലാം, തുളസിദാസ്,രാജീവ് ജോസഫ്,ഡോ.ഒ.ജെ.സ്കറിയ, ഡോ.നെടുമുടി ഹരികുമാർ,ഫിലിപ്പോസ് തത്തംപള്ളി,ഹാരിസ് രാജ തുടങ്ങിയവർ സംസാരിച്ചു.