askaf

ആലപ്പുഴ:മയക്കുമരുന്ന് കടത്തുകേസിൽ രണ്ട് പ്രതികൾക്ക് തടവും പിഴയും. ചേർത്തല എക്സൈസ് ചാർജ് ചെയ്ത മയക്കുമരുന്ന് കേസിലെ ഒന്നാംപ്രതി കൊച്ചി പള്ളുരുത്തി കണ്ണമാലി ചെറിയ കടുവ ദേശത്ത് കാട്ടുപറമ്പിൽ ഷിജോ.കെ.എ, മൂന്നാം പ്രതി സുൽത്താൻ ബത്തേരി കറ്റയാട് ദേശത്ത് പാറ്റയിൽ അസ്കാഫ് എന്നിവരെ ആലപ്പുഴ അഡിഷണൽ സെഷൻസ് ജഡ്ജ് ഭാരതി.എസ് തടവിനും പിഴയ്ക്കും ശിക്ഷിച്ചു. ഷിജോയ്ക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും അസ്കാഫിന് 24 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ചേർത്തല അരൂർ മേൽപ്പാലത്തിന് സമീപം ഓട്ടോറിക്ഷയിൽ ആംപ്യൂളുകളുമായി വരുമ്പോഴാണ് ഷിജോ പിടിയിലായത്. തുടരന്വേഷണത്തിലാണ് അസ്കാഫും അറസ്റ്രിലായത്. കേസിലെ രണ്ടാം പ്രതി മരണപ്പെട്ടിരുന്നു. പ്രോസിക്യുഷന് വേണ്ടി അഡീഷണൻ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ ശ്രീ മോൻ, അഡ്വ. ദീപ്തി എസ്.കേശവൻ എന്നിവർ ഹാജരായി.