തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠ നാളെ രാവിലെ 9.50 നും 10.30 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ.സിജി എന്നിവർ മുഖ്യകാർമ്മികരാകും. ഇന്ന് രാവിലെ ചതു:ശുദ്ധിധാര പഞ്ചകവും പഞ്ചഗവ്യാധി ശുദ്ധികളും സംഹാര തത്ത്വഹോമങ്ങളും നാളെ ജീവോദ്വാസന കർമ്മങ്ങളും തുടർന്ന് ബാലാലയ പ്രതിഷ്ഠയും നടക്കും. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ, ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ഡി.ലക്കി പാടത്ത് എന്നിവർ നേതൃത്വം നൽകും.