
ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിയുടെ ബീ ടീമായാണ് സി.പി.എം പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കെ.പി.സി.സി പ്രചാരണവിഭാഗം അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ഹരിപ്പാട് നിയോജകമണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയ്ക്ക് പറയാനുള്ളത് ഇ.പി ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. യോഗത്തിൽ ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ്, കെ.ബാബുക്കുട്ടൻ, ഷംസുദ്ദീൻ കായിപ്പുറം, എം.കെ.വിജയൻ, തോമസ്, അനിൽ ബി.കളത്തിൽ, എ.കെ.രാജൻ, ബി.രാജശേഖരൻ , ശ്യാം സുന്ദർ, എസ്.ദീപു മുഞ്ഞിനാട്ട് രാമചന്ദ്രൻ, എസ്.വി.ഷുക്കൂർ, ജേക്കബ്തമ്പാൻ, കെ.കെ.രാമകൃഷ്ണൻ, രവിപുരത്ത് രവീന്ദ്രൻ, മിനി സാറാമ്മ തുടങ്ങിയവർ പങ്കെടുത്തു.